Saturday, July 11, 2015









ഒന്നിനും തെളിവില്ല...
തെളിവുകളെ തെളിവുകളല്ലാതാക്കിതീര്‍ക്കുന്ന
ഒരു സൂത്രവിദ്യയുണ്ട്
അതാണ്‌ ഉമ്മന്‍ചാണ്ടി!
സൂത്രവിദ്യയുടെ താക്കോല്‍ നഷ്ടപ്പെടുന്ന
ഒരു ദിവസം വരും
ബാഷ്പീകരിക്കപ്പെട്ട തെളിവുകളെല്ലാം
ആകാശത്ത് ഉരുണ്ട്കൂടുകയും
അഗ്നിമഴയായ് ചാണ്ടിയിലേക്ക്
പെയ്തിറങ്ങുകയും ചെയ്യും.
അഗ്നിപ്രളയത്തില്‍ കൈകാലിട്ടടിച്ച്
രക്ഷതേടിയുള്ള ആനിലവിളിയുണ്ടല്ലൊ,
ചാണ്ടീ ,നിനക്കായ് കാലം
അങ്ങിനെയൊന്ന് കരുതി വച്ചിട്ടുണ്ട്‌